നീലഗഗനതിലെ നീരാട്ട കാവിലായ്
അമ്പിളി മുങ്ങികുളിച്ച് വന്നു
ചാരെ മണിമുത്തുകള്‍ കോര്‍ത്ത് നക്ഷത്രങ്ങള്‍
ചുറ്റിലും പൂക്കളം ഇട്ടു നിന്നു
പുതു ചിങ്ങ പുലരിതന്‍ പൂക്കളം മുറ്റത്തു
പുതു മഞ്ഞു പെയ്യും നിലാവില്‍ നിന്നു
പതിയിതല്‍ ചേര്‍ത്ത് എന്‍ വാടിയിലെത്രയോ
പൂക്കള്‍ വിടരാന്‍ വിതുമ്പി നിന്നു
മണലുരുകുമാക്കാരെ കടലെഴിനക്കാരെ
തണലു തിരയുന്നെന്‍ പ്രാണനാഥന്‍
പൊടിയെറ്റി എത്തുന്ന ചുടു കാറ്റിലും
നാട്ടില്‍ ഉഴലുന്ന ഞങ്ങളെ ഓര്‍ക്കയാകം..
കുസൃതിയിലവള്‍ അച്ഛന്റെ പഴയോരുടുപ്പിട്ടു
കണ്ണാടി നോക്കി ചിരിച്ചു കാട്ടും
ചുവരിലായ് തൂക്കിയ അച്ഛന്റെ ചിത്രത്തെ
മെയ് ചേര്‍ത്ത് ഉമ്മ വെക്കും പോന്നു മോള്
പണ്ട് ഈ ദിനങ്ങളില്‍ പടുപെട്ടും നമ്മള്‍ ഒന്നിച്ചോരുക്കി
അന്നോണ സദ്യ ..
ഉത്രാട രാത്രി പുലരാതിരിക്കുവാന്‍
പ്രാര്‍ത്ഥിച്ചു മെയ് ചെര്‍ന്നിരുന്നതല്ലെ..
പൊന്നോണ പുലരിയില്‍ പൂത്തുമ്പി പാറുന്ന
പൂമുറ്റതോമന പെണ്‍ കിടാവ്
പുതു പട്ടുടുപ്പിട്ടു കൂട്ട് കാരെത്തവെ
കൌതുക കണ്ണുമായ് നില്‍ക്കയല്ലേ ..?
No comments:
Post a Comment