ഇനിയെന്തു പാടണം തത്തേ..?
കൂട്ടിന്നിണയില്ല എന്‍ പ്രിയ തരു നിരകള്‍ ഇല്ല
ഇരവില്ല പകലില്ല എങ്കിലും പൈങ്കിളീ
ഓര്‍മയില്‍ കഥകലൊരു കനവു മാത്രം...
(ഞാന്‍ ഇനിയെന്തു പാടണം തത്തേ..?)
ഉതുന്ഗ മലനിരകള്‍ ആകാശ ചുംബനം മോഹിച്ചു
ശിരസ് കള്‍ ഉയര്‍ത്തിനിന്നു
തളരുന്ന ചിറകിനൊരു വിശ്രമം തേടി നീ
സൃങ്ങതില്‍ എത്തി കിതച്ചിരുന്നു
നിസ്വാസ്വ വേഗം തുടിക്കുന്ന മാറിലെ
ചൂടും കിതപ്പും തിരിച്ചറിഞ്ഞു
പ്രാണന്റെ അഴലുകള്‍ നൊമ്പരങ്ങള്‍
എന്റെ ഹൃദയത്തില്‍ എത്തി പ്രതിധ്വനിച്ചു
(ഞാന്‍ ഇനിയെന്തു പാടണം തത്തേ..?)
അറിയില്ല അറിയിലും പറയില്ല നിന്നിലെ മുറിവല്ല
മുറിവിന്റെ അഴമല്ല
പറയില്ല പറയുവാനകില്ല എന്നില്‍ നീ
മുറിവിലെ മുറിവായീ വന്നതെന്തേ..?
അണപൊട്ടി ഒഴുകുന്ന
മിഴി നീരുമായീ നീ
അഴലിന്റെ പുസ്തക താള്‍ വിടര്‍ത്തി
അത് കേട്ടു നോവാത്ത മനസ്സ് അന്ന് നൊന്തതും
അറിയുന്നതില്ലെ എന്‍ തത്തേ..?
(ഞാന്‍ ഇനിയെന്തു പാടണം തത്തേ..?)
No comments:
Post a Comment